Connect with us

Kerala

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക തയ്യാര്‍

81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ പുനരധിവാസത്തിനായുള്ള പട്ടികയില്‍ 323 കുടുംബങ്ങളായി.

Published

|

Last Updated

കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാര്‍. 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വാര്‍ഡ് പത്തില്‍-42, പതിനൊന്നില്‍-29, പന്ത്രണ്ടില്‍-10 കുടുംബങ്ങളാണ് പട്ടികയിലുള്ളത്.

ഇതോടെ പുനരധിവാസത്തിനായുള്ള പട്ടികയില്‍ 323 കുടുംബങ്ങളായി. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്‍പ്പെടുന്നവരുടെ പട്ടികയാണ് രണ്ടാം ഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്.

പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരന്തബാധിതര്‍ ഇന്ന് ദുരന്തമേഖലയില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനിടെയാണ് രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടത്. നാളെ കലക്ടറേറ്റിനു മുമ്പില്‍ ജനകീയ ഉപവാസ സമരവും സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

 

Latest