Kerala
ചോറ്റാനിക്കര അതിജീവിതയുടെ കൊല: പ്രതിക്കെതിരെ കൊലക്കുറ്റമില്ല
പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും
കൊച്ചി | ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത കൊല്ലപ്പെട്ട കേസില്‍ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ല. പകരം പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഷാള്‍ കഴുത്തില്‍ കുരുക്കിയത് മസ്തിഷ്‌ക മരണത്തിന് കാരണമായി. യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.
---- facebook comment plugin here -----