Connect with us

the kerala story

മണിപ്പൂര്‍ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ക്രൈസ്തവ ദേവാലയം

വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്‌സ് പള്ളിയാണ് മണിപ്പൂര്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നത്

Published

|

Last Updated

കൊച്ചി | സംഘപരിവാര്‍ വിദ്വേഷ പ്രചാരണം ലക്ഷ്യമിടുന്ന ദ കേരള സ്റ്റോറി സിനിമ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനു പകരം മണിപ്പുരില്‍ ക്രൈസ്തവര്‍ നേരിട്ട വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തന്നെ പ്രതിരോധം.

വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്‌സ് പള്ളിയാണ് മണിപ്പൂര്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികളെ ഡോക്യുമെന്ററി കാണിക്കുന്നത്.

‘ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് മണിപ്പുര്‍ കലാപത്തെകുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്ന നിലപാടിന്റെ ഭാഗമാണ്. മണിപ്പുര്‍ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവല്‍കരിക്കേണ്ടതെന്ന നിലപാടുമായാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്.

 

Latest