National
ഛത്തീസ്ഗഢിൽ ക്രൈസ്തവ വേട്ട നിത്യസംഭവം; വെളിപ്പെടുത്തലുമായി മലയാളി സുവിശേഷ പ്രവർത്തക
പുറത്തറിയുന്നത് ചെറിയ ശതമാനം മാത്രം

കോഴിക്കോട് | ലിബർട്ടി കമ്മീഷൻ ഓഫ് ഇവാഞ്ചലിക്കൽ ഫെല്ലോ ഷിപ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപോർട്ട് സത്യമെന്ന് സ്ഥിരീകരിച്ച് ഛത്തീസ്ഗഢ് ആസ്ഥനമായി പ്രവർത്തിക്കുന്ന ക്രി സ്ത്യൻ മിഷനറിമാർ. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ക്രി സ്ത്യൻ ആരാധനാലയങ്ങൾ നി രന്തരം ആക്രമിക്കപ്പെടുകയാ ണെന്നും നിരവധി ചർച്ചുകൾ തകർക്കപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ക്രൈസ്തവ ന്യൂനപക്ഷ ത്തിനു നേർക്ക് നിരന്തരം ആക്ര മണം അഴിച്ചുവിടുകയാണെന്ന് പേര് വെളിപ്പെടുത്താത്ത മലയാളി സുവിശേഷ പ്രവർത്തക സിറാജിനോട് പറഞ്ഞു. പാസ്റ്റർ മാരെയും മിഷനറിമാരെയും സു വിശേഷകരെയും ആക്രമിക്കു കയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുയും ചെയ്യുന്നത് പതിവാണ്. പോലീസ് നോക്കുകുത്തിയാ ണ്. സംഘ്‌പരിവാർ ആണ് ഗ്രാമങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അവർ കൂട്ടി ചേർത്തു.
ഗ്രാമീണ ജനത വിദ്യാഭ്യാസം നേടുന്നതിൽ സംഘ്‌പരിവാറിന് താത്പര്യമില്ല. അവർ വിദ്യാഭ്യാ സം നേടിയാൽ വോട്ട് ബേങ്ക് നഷ്ടപ്പെടുമെന്ന പേടിയാണ് ബി ജെ പിക്ക്. മതപരിവർത്തന നി രോധന നിയമം സംസ്ഥാനത്ത് നടപ്പാക്കിയത് ക്രിസ്ത്യൻ മിഷ നറിമാരെ ഉന്നംവെച്ചാണ്. പല മലയാളി പാസ്റ്റർമാരും രഹസ്യ ജീവിതമാണ് നയിക്കുന്നത്. പരസ്യമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. അറസ്റ്റിലാകുന്ന ക്രിസ്ത്യൻ മതപ്രചാരകർക്കെതി രെ മതപരിവർത്തന നിരോധന നിയമം മാത്രമല്ല, ജാമ്യം കിട്ടാ തിരിക്കാനായി ലഹരിയും പീഡ നവുമുൾപ്പെടുയുള്ള കുറ്റങ്ങൾ ചുമത്തുകയും പോലീസ് ക്രൂര മായി മർദിക്കുകയും ചെയ്യുന്നു.
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയൊ രു ശതമാനം മാത്രമേ പുറം ലോകം അറിയുന്നുള്ളൂ. 2024ൽ ക്രൈസ്തവർക്കു നേരെ നടന്ന 864 അതിക്രമ ങ്ങളിൽ 150ഉം ഛത്തീസ്ഗഢി ലാണ്. 188 സംഭവങ്ങളുമായി ഉത്തർ പ്രദേശ് ആണ് മുന്നിൽ.