mob attack
ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് നേരെ ആള്‍ക്കൂട്ട ആക്രമണം
മര്‍ദനമുണ്ടായത് പോലീസ് സ്‌റ്റേഷനുള്ളില്‍വെച്ച്
റായ്പുര്‍ | ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിന് സമീപം ഭട്ടഗാവി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് നേരെ ആക്രമണം. ഭട്ടഗാവ് പ്രദേശത്ത് പുരോഹിതന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായ പരാതിയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ റായ്പൂരില പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടേക്ക് എത്തിയ ജനക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ ശേഷം പുരോഹിതനെ ആക്രമിക്കുകയായിരുന്നു. ചെരിപ്പും ഷൂവും ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലെ അക്രമസംഭവങ്ങളുടെ പേരില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ പുരോഹിതന് മര്‍ദനമേറ്റെങ്കിലും പോലീസ് സ്റ്റേഷനില്‍ മറ്റു നാശനഷ്ടങ്ങളുമില്ല. മതപരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നെന്നും ഇതില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ച അഡീഷനല്‍ സൂപ്രണ്ട് തരകേശ്വര്‍ പട്ടേല്‍ പറഞ്ഞു.