Connect with us

Thrikkakara by-election

തൃക്കാക്കരയില്‍ ക്രൈസ്തവരുടെ പിന്തുണ എന്‍ ഡി എക്ക്: കെ സുരേന്ദ്രന്‍

എ എന്‍ രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ പിന്തുണ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ക്രൈസ്തവരുടെ ആശങ്കില്‍ ഇടപെടുന്നത് എന്‍ ഡി എയാണ്. പി സി ജോര്‍ജിനെ പ്രചാരണത്തിനിറക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയ ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രനെ കൂടാതെ കുമ്മനം രാജശേഖരനും ജില്ലയിലെ നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് എ എന്‍ രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചത്.