Connect with us

Kerala

ക്രൈസ്തവര്‍ ബി ജെ പിയെ രക്ഷകരായി കാണുന്നു; ഇടത്, വലത് മുന്നണികള്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് വെള്ളാപ്പള്ളി

മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചത്.

Published

|

Last Updated

കൊല്ലം | ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ വിമര്‍ശനങ്ങളില്‍ നിലപാട് കടുപ്പിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത്, വലത് മുന്നണികള്‍ മുസ്‌ലിം പ്രീണനം നടത്തുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു.

മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചത്. ക്രൈസ്തവര്‍ ബി ജെ പിയെ രക്ഷകരായി കാണുന്നു.

യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാറാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇന്ന് പുറത്തിറങ്ങിയ യോഗനാദം മാസികയുടെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

 

 

Latest