Connect with us

special train

ക്രിസ്മസ്- പുതുവത്സരം: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍

മലബാർ മേഖലയിലേക്ക് സ്പെഷ്യൽ ട്രെയിനുകളില്ല.

Published

|

Last Updated

പാലക്കാട് | ക്രിസ്മസ്- പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ- എറണാകുളം, ചെന്നൈ- കൊല്ലം, വേളാങ്കണ്ണി- കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. 22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 23ന് ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ നിന്നും എറണാകുളത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. 24ന് എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, മലബാർ മേഖലയിലേക്ക് സ്പെഷ്യൽ ട്രെയിനുകളില്ല.

ആകെ 17 സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ട്രെയിന്‍ നമ്പര്‍.06046 നാളെ എറണാകുളം ജംഗ്ഷന്‍ – ഡോ എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ എറണാകുളത്ത് നിന്ന് 23.20 മണിക്ക് പുറപ്പെടും. മറ്റന്നാൾ 11.30-ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍.06045 ഡോ എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ സ്പെഷല്‍ 23ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് 14.50 മണിക്ക് പുറപ്പെടും. എറണാകുളത്ത് 03.10 മണിക്ക് എത്തിച്ചേരും.

എസി 2-ടയര്‍ കോച്ച്- 1, എസി 3-ടയര്‍ കോച്ചുകള്‍- 4, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍- 10, റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ – 3, ലഗേജ്-കം-ബ്രേക്ക് വാന്‍ – 2 കോച്ചുകളായിരിക്കും പ്രത്യേക ട്രെയിനുകളിലുണ്ടാകുക. ആലുവ, തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ആരക്കോണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിന്‍ നമ്പര്‍.06046 എറണാകുളം ജംഗ്ഷന്‍- ഡോ. എം ജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ സര്‍വീസിന് പെരമ്പൂരില്‍ അധിക സ്റ്റോപ്പുണ്ടാകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest