Kerala
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്
കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
തിരുവനന്തപുരം| സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശംസകള്‍ അറിയിച്ചു.
ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളിയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് 12.30ന് വസതിയില്‍ ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്ക്ക് വിരുന്ന് നല്‍കും. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ക്കും വിരുന്നില്‍ ക്ഷണമുണ്ട്.