niyamasabha session
കനത്ത പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം സമ്മേളനത്തിലെ ആദ്യദിനം കടുത്ത പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്. പ്രതിഷേധം നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടും പ്രതിപക്ഷം അവഗണിച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു.
ചോദ്യത്തരവളേയിലും ശൂന്യവേളയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്. അന്തരിച്ച മുന്‍ എം എല്‍മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്ന ചടങ്ങ് മാത്രമാണ് നടന്നത്. ശ്രദ്ധക്ഷണിക്കലും സബ്മിഷനും സ്പീക്കര്‍ റാദ്ദാക്കിഅടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധച്ച് സഭക്ക് പുറത്ത് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം.
രാവിലെ ചോദ്യത്തരവേള ആരംഭിച്ച ഉടന്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷം നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഭരണപക്ഷവും പ്രതിരോധവുമായി നടുത്തളത്തിലിറങ്ങി. പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. തുടര്‍ന്ന് സഭാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് സഭയില്‍ ഏര്‍പ്പെടുത്തിയത്. പി ആര്‍ ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ക്ക് ലഭ്യമാവുന്നത്. മീഡിയാറൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനമുള്ളത്. പ്രതിപക്ഷ നേതാവിന്റേയും മന്ത്രിമാരുടേയും ഓഫീസുകളിലേക്ക് പ്രവേശനമില്ല. പ്രതിഷേധത്തിന്റെ ഒരു ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പി ആര്‍ ഡി തയ്യാറായിട്ടില്ല. കൊവിഡ് കാലത്ത് മാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് തുടരാനാണ് സ്പീക്കറുടെ തീരുമാനം.
രാവിലെ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം എല്‍ എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, നജീബ് കാന്തപുരം, റോജി എം ജോണ്‍, എല്‍ദോസ് കുന്നംപള്ളി എന്നിവര്‍ എത്തിയത്.