Kerala
സഭാ തർക്കം: ഹിതപരിശോധനാ ശിപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവവും നീതി ബോധവും സര്‍ക്കാറിനുണ്ട് എന്ന് വിശ്വസിക്കുന്നു.
പത്തനംതിട്ട | ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കമുണ്ടാകുന്ന പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന ശുപാര്‍ശ തള്ളി മലങ്കര സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ. സമവായമുണ്ടാക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും സമാധാനം വേണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവവും നീതി ബോധവും സര്‍ക്കാറിനുണ്ട് എന്ന് വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരില്‍ ഇനിയും വിട്ടു വീഴ്ച ചെയ്താല്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭാ തർക്കം പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയമിതമായ കെ ടി തോമസ് കമ്മീഷന്‍ ആണ് ഹിതപരിശോധനാ ശിപാർശ നൽകിയത്.
---- facebook comment plugin here -----