Connect with us

Believers Eastern Church

അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ സഭ സിനഡ് ഇന്ന്

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍ ക്രമീകരിക്കുക

Published

|

Last Updated

പത്തനംതിട്ട | അമേരിക്കയില്‍ അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും.

തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചത്.

അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ് സഭ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മെത്രാപോലീത്തയുടെ മരണം അവിശ്വസനീയമായി തുടരുകയാണെന്നാണ് സഭാ വിശ്വാസികള്‍ പറയുന്നത്.

 

Latest