Connect with us

Kozhikode

പള്ളികള്‍ സാന്ത്വന കേന്ദ്രങ്ങളാകണം: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കടലുണ്ടി കോര്‍ണിഷ് സമര്‍പ്പണ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

ഫറോക്ക് | കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ് യിദ്ധീന്‍ മസ്ജിദ് സമര്‍പ്പണ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളികള്‍ സാന്ത്വന കേന്ദ്രങ്ങളാകണമെന്നും പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ പള്ളി വേദനിക്കുന്നവന് അഭയകേന്ദ്രമായിരുന്നുവെന്നും കോര്‍ണിഷ് മസ്ജിദ് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ബുഖാരി പതാക ഉയര്‍ത്തി. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, വി.കെ.സി മമ്മത് കോയ, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവദാസന്‍, സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട്, അഡ്വ. നിയാസ്, സിദ്ധാര്‍ത്ഥന്‍, ഡോ. മുഹമ്മദ് ഹനീഫ ചാലിയം, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനോപഹാരമായ സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.

ശനിയാഴ്ച വൈകുന്നേരം 4 ന് വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി, സ്വഫ് വാന്‍ സഖാഫി കിണാശ്ശേരി, ഉമറലി സഖാഫി പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിക്കും.

വൈകുന്നേരം 6.30 ന് മത സൗഹാര്‍ദ സമ്മേളനം നടക്കും. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം അദ്ധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഫാദര്‍ തോമസ് (സി.എസ്.ഐ ചര്‍ച്ച്), എം. സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിക്കും. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സലീം മാസ്റ്റര്‍ ചെറുവണ്ണൂര്‍, മലപ്പുറം ജില്ലാ ചീഫ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എ.പി.എം അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും.

8.30 ന് നടക്കുന്ന ആസ്വാദന സദസ്സിന് ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, റഊഫ് അസ്ഹരി ആക്കോട്, ഹാഫിള് നഈം അദനി, ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, നാസിഫ് കോഴിക്കോട്, അസദ് പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഞായറാഴ്ച രാവിലെ 7 ന് പൈതൃക സമ്മേളനം നടക്കും. കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അദ്ധ്യക്ഷത വഹിക്കും. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ കോര്‍ണിഷ് മസ്ജിദ് സമൂഹത്തിന് സമര്‍പ്പിക്കും.