Attack Against Police
സി ഐയെ ആക്രമിച്ചു; യുവ നടനും എഡിറ്ററും അറസ്റ്റിൽ
കൂടെയുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ചിട്ടുണ്ട്.
കൊച്ചി | രാത്രി വാഹന പരിശോധന നടത്തിയ സി ഐക്ക് ആക്രമണം. കൂടെയുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവ നടനും എഡിറ്ററും അറസ്റ്റിലായി.
മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. നോർത്ത് സി ഐയെയും സംഘത്തെയുമാണ് ആക്രമിച്ചത്. ആദ്യം എ എസ് ഐയെയാണ് പിടിച്ചുതള്ളിയത്. ഇത് കണ്ട് ഓടിച്ചെന്ന സി ഐയെയും പിടിച്ചുതള്ളുകയായിരുന്നു. എസ് ഐയുടെ നെയിംപ്ലേറ്റ് വലിച്ചുകീറി. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. ഇവർ ലഹരിയിലാണെന്ന് പോലീസ് സംശയിക്കുന്നു.
---- facebook comment plugin here -----