Connect with us

Kerala

ഉപഹാരമെന്ന് പ്രചരിപ്പിച്ചത് ചാനലുകള്‍ ട്രോളി ബാഗില്‍ നിയമസഭയുമായി ബന്ധപ്പെട്ട രേഖകള്‍: പതിവ് രീതിയെന്ന് സ്പീക്കറുടെ ഓഫീസ്

സാധാരണ രീതിയില്‍ സത്യപ്രതിജ്ഞക്ക് ശേഷം എം എല്‍ എമാര്‍ക്ക് നല്‍കുന്ന രേഖകളാണിത്.

Published

|

Last Updated

തിരുവനന്തപുരം | സത്യപ്രതിജ്ഞ ചെയ്ത പുതിയ എം എല്‍ എമാര്‍ക്ക് നീല ട്രോളി ബാഗില്‍ നല്‍കിയത് നിയമസഭയുമായി ബന്ധപ്പെട്ട് രേഖകളെന്ന് സ്പീക്കറുടെ ഓഫീസ്. പുതിയ എം എല്‍ എമാര്‍ക്ക് പതിവ് രീതിയില്‍ നല്‍കുന്ന ഭരണ ഘടന, റൂള്‍ ഓഫ് പ്രൊസീജ്യര്‍, എം എല്‍ എ പ്രോട്ടോകോള്‍ അടങ്ങിയ ഹാന്‍ഡ് ബുക്ക്, സെക്ടര്‍ ആന്‍ഡ് കൗള്‍ തുടങ്ങിയ നിയമസഭാ രേഖകളാണ് ബേഗിലുണ്ടായിരുന്നത്.

സാധാരണ രീതിയില്‍ സത്യപ്രതിജ്ഞക്ക് ശേഷം എം എല്‍ എമാര്‍ക്ക് നല്‍കുന്ന രേഖകളാണിത്. പൊതുതിരഞ്ഞടുപ്പിന് ശേഷം സഭയിലെത്തിയ എം എല്‍ എമാര്‍ക്കും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലൂടെയെത്തിയ ഉമാതോമസിനും ചാണ്ടി ഉമ്മനുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു.

എന്നാല്‍ അന്നൊന്നും വാര്‍ത്താ പ്രാധാന്യമില്ലാതിരുന്ന ട്രോളി ബാഗിനെ പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കറുടെ ഉപഹാരമെന്ന രീതിയില്‍ ചാനലുകള്‍ പ്രചരിപ്പിക്കുകയായിരുന്നു. പാലക്കാട്, ചേലക്കര ഉപതിരിഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇരുവര്‍ക്കും നിയമസഭാ രേഖകളടങ്ങിയ ബാഗ് നല്‍കിയിരുന്നത്.

 

Latest