Connect with us

National

നിയുക്ത ബിജെപി എംപി കങ്കണ റണാവത്തിന്റെ ചെകിട്ടത്തടിച്ച സി ഐ എസ് എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

സംഭവം അന്വേഷിക്കാന്‍ സിഐഎസ്എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി ‌‌ | ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേ വിമാനത്താവളത്തില്‍ വെച്ച് നടിയും നിയുക്ത ബിജെപി എം പിയുമായ കങ്കണാ റണാവത്തിന്റെ ചെകിട്ടത്തടിച്ച സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. കുല്‍വിന്ദര്‍ കൗര്‍ എന്ന ഉദ്യോഗസ്ഥയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ മൊഹാലി വിമാനത്താവളത്തില്‍ വച്ച് കങ്കണയെ ആക്രമിച്ചതിനു പിന്നാലെ കുല്‍വിന്ദറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇന്നലെ ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിംഗ് പോയിന്റിലേക്ക് പോകുന്നതിനിടെ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുമായി തര്‍ക്കിക്കുകയും തല്ലുകയുമായിരുന്നു.കങ്കണ കര്‍ഷകര്‍ക്ക് എതിരെ സംസാരിച്ചതില്‍ പ്രകോപിതയായാണ് ഉദ്യോഗസ്ഥ ചെകിട്ടത്തടിച്ചത്. ഈ സമരത്തില്‍ കുല്‍വിന്ദര്‍ കൗറിന്റെ മാതാവും പങ്കെടുത്തിരുന്നു.

വിമാനത്താവളത്തില്‍ വെച്ച്  പരിശോധനക്കിടെ ഉദ്യോഗസ്ഥ മര്‍ദിക്കുകയും അപമാനിച്ചെന്നും   പറയുന്ന ഒരു  വിഡിയോ കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.ഇതേ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സിഐഎസ്എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.