Connect with us

ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേ വിമാനത്താവളത്തില്‍ വെച്ച് നടിയും നിയുക്ത ബിജെപി എം പിയുമായ കങ്കണാ റണാവത്തിനെ സി ഐ എസ് എഫ് വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദിച്ചതായി ആരോപണം. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. കങ്കണ കര്‍ഷകര്‍ക്ക് എതിരെ സംസാരിച്ചതില്‍ പ്രകോപിതയായാണ് മര്‍ദനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ ആണ് കങ്കണയുടെ ചെകിടത്തടിച്ചത്. കുല്‍വീന്ദറിനെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു.

---- facebook comment plugin here -----

Latest