Citizenship Act
പൗരത്വ നിയമം: രാജ്യത്തെ മുസ്്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യ നിരീക്ഷണം ശക്തമാക്കി പോലീസ്
ഡല്‍ഹി, ബീഹാര്‍, അസം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് കര്‍ശന നിരീക്ഷണം
ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിന് പിന്നാലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യനിരീക്ഷണം ശക്തമാക്കി പോലീസ്. സുരക്ഷക്കായി കേന്ദ്രസേന ഉള്‍പ്പെടെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഡല്‍ഹി, ബീഹാര്‍, അസം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് നിരീക്ഷണം. പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് തുടരുന്നത്. മുസ്ലിംകള്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ പ്രത്യേക നീരിക്ഷണത്തിനായി മുഴുസമയവും പോലീസ് ക്യാമ്പ് ചെയ്യുകയാണ്. നിയമത്തി നെതിരെ ഡല്‍ഹിയിലെ പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗില്‍ കേന്ദ്രസേനയുടെ സുരക്ഷയാണ് ഉള്ളത്. സി എ എ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2019ല്‍ 100 ദിവസത്തിലധികമാണ് ഷഹീന്‍ബാഗില്‍ സമരം നടന്നത്. സ്ത്രീകളും കുട്ടികളും വായോധികരും രാപകല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രധാന സര്‍വകലാശാലകള്‍ക്ക് സമീപവും പോലീസ് സന്നാഹം വര്‍ധിപ്പിച്ചു. 42 ഇടങ്ങള്‍ അതീവ ജാഗ്രതയിലാണ്. മാര്‍ക്കറ്റുകള്‍ മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്കും സമീപവും പോലീസ് വിന്യസമുണ്ട്.
അസമില്‍ പ്രതിഷേധം തുടരുന്നതിനാല്‍ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ള യുപിയിലെ മേഖലകളിലും സുരക്ഷയുണ്ട്. ബംഗാള്‍ – ബിഹാര്‍ അതിര്‍ത്തിയിലെ മുസ്ലിം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയില്‍ പോലീസ് മുന്‍കരുതല്‍ കര്‍ശനമാക്കി.