Connect with us

caa

പൗരത്വ ഭേദഗതി: സുപ്രിംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി ഇന്ന് സുപ്രിം കോടതിയില്‍ എത്തും

പൗരത്വ ഭേദഗതി പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിഭാഷകര്‍ ഉന്നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രിംകോടതി പരിഗണനയിലുള്ള പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചത് ഇന്ന് സുപ്രിം കോടതിയില്‍ എത്തും.

പൗരത്വ ഭേദഗതി പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിഭാഷകര്‍ ഇന്ന് സുപ്രിം കോടതിയില്‍ ഉന്നയിക്കും. ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടന്നത്. രാജ്യത്ത് 14 പേര്‍ക്ക് സി എ എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് അമിത് ഷാ പറയുന്നത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സി എ എ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്ന വിമര്‍ശനം ഉന്നയിച്ചാണ് രാജ്യത്ത് രൂക്ഷമായ പ്രക്ഷോഭം നടന്നത്.

Latest