Kerala
പൗരത്വം: മതം മാനദണ്ഡമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധം; കാന്തപുരം
ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകും.
കോഴിക്കോട്|പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകും.
ബഹിരാകാശത്ത് സ്വന്തമായ നിലയം നിര്‍മിക്കാന്‍ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.