First Gear
സിറോസ് അടുത്തമാസം എത്തും; മൈലേജ് വിവരങ്ങൾ പുറത്തുവിട്ട് കമ്പനി
വലിപ്പത്തില്‍ സോണറ്റിനോടും ഫീച്ചറുകളില്‍ സെല്‍റ്റോസിനോടും ഒപ്പം നില്‍ക്കാന്‍ പോകുന്ന മോഡലാണ് സിറോസ്.
കിയയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവി ആയ സിറോസ് അടുത്തമാസം വിപണിയിൽ എത്താൻ ഇരിക്കെ വാഹനത്തിന്‍റെ മൈലേജ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കിയ ഇന്ത്യ സിറോസ് എസ്‌യുവി പുറത്തിറക്കിയത്. 2025ൽ ഇന്ത്യയിൽ വിപണിയിൽ എത്തും എന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ ആ സമയം മൈലേജ് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. അതാണിപ്പോൾ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
വലിപ്പത്തില്‍ സോണറ്റിനോടും ഫീച്ചറുകളില്‍ സെല്‍റ്റോസിനോടും ഒപ്പം നില്‍ക്കാന്‍ പോകുന്ന മോഡലാണ് സിറോസ്. രണ്ട് മോഡലുകളുടെയും മധ്യത്തിലുള്ള വാഹനമായിരിക്കും. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് സിറോസ് വരുന്നത്. 118 എച്ച്പി പവറും 172 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് ട്യൂൺ ചെയ്തിരിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 114 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമുണ്ട്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ഇത് ഇണചേരുന്നു.
ഡീസൽ എഞ്ചിൻ MT പതിപ്പിൽ 17.65 kmpl മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. AT പതിപ്പ് 20.75 kmpl മൈലേജ് നൽകുന്നു. അതുപോലെ, MT പെട്രോൾ യൂണിറ്റ് 18.20 kmpl മൈലേജ് നൽകുന്നു. DCT 17.68 kmpl മൈലേജാണ് വാഗ്‌ദാനം.
കിയയുടെ വാഹനശ്രേണിയിലെ രണ്ടാം കോംപാക്ട് എസ്‌യുവി ആണ് സൈറസ്. ടോള്‍ ബോയി ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ബോഡി ഒരുക്കിയിരിക്കുന്നത്. നിരനിരയായി നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ് ലാമ്പ്, എല്‍ഇഡി ലൈന്‍ മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ഡിആര്‍എല്‍, ബോക്സി ഭാവമുള്ള ബമ്പര്‍, ഫ്ളാറ്റായി തീര്‍ത്തിരിക്കുന്ന ബോണറ്റ് എന്നിവയാണ് മുഖഭാവത്തെ അലങ്കാരം. കിയയുടെ സിഗ്‌നേച്ചറായി ടൈഗര്‍ നോസ് ഗ്രില്ല് ഒഴിവാക്കിയതും ഈ വാഹനത്തിന്‍റെ സവിശേഷതയാണ്.
ഇന്‍റീരിയര്‍ കംഫോര്‍ട്ടിന് കൂടുതല്‍ പ്രധാന്യം നല്‍കിയൊരുങ്ങിയിരിക്കുന്ന വാഹനമാണ് സൈറസ്. ഇന്‍സ്ട്രുമെന്‍റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിവയില്‍ സോണറ്റിന്‍റെ പിന്‍ഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുങ്ങും. കൂടുതല്‍ മികച്ച റിയര്‍ സീറ്റ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി റിക്ലൈന്‍ സംവിധാനമുള്ള സീറ്റുകള്‍ പിന്‍നിരയില്‍ നല്‍കിയിട്ടുണ്ട്.