Connect with us

First Gear

പുതിയ സി 3യുമായി സിട്രോണ്‍

സി3യുടെ ഏറ്റവും പുതിയ   ഇലക്ട്രിക്ക്  പതിപ്പിന്റെ ബുക്കിങ് ജനുവരി 22ന് ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ഇലക്ട്രിക്ക് സി 3 യുമായി എത്തുകയാണ് സിട്രോണ്‍. ഇപ്പോള്‍ ഇന്ത്യയില്‍ വിപണിയിലുള്ള സി 3 യുടെ ഏറ്റവും പുതിയ  ഇലക്ട്രിക്ക്  പതിപ്പിന്റെ ബുക്കിങ്  ജനുവരി 22ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ കാറിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

പെട്രോള്‍ പതിപ്പില്‍ നിന്നും കാര്യമായി വ്യത്യാസമൊന്നുമില്ലാതെയാണ് പുതിയ സി 3 വന്നിരിക്കുന്നത്. ഇന്റീരിയറിനും ബോഡീ പാനലുകള്‍ക്കുമടക്കം ഒരു മാറ്റവും ഇല്ല.

ഷാസിയില്‍ ഉറപ്പിച്ച ബാറ്ററിയാണ് സി 3 യുടെ പ്രത്യേകത. സി സി എസ് ടു ഫാസ്റ്റ് ചാര്‍ജിങ്ങ് കപ്പാസിറ്റിയുള്ള 3.3 കെഡബ്ല്യു ചാര്‍ജ്ജറാണ് വാഹനത്തിനുള്ളത്.

Latest