Connect with us

First Gear

സിട്രോൺ ബസാൾട്ടിന്‌ ഇക്കൊല്ലം വില കൂടും; അറിയാം പുതിയ വില

2024 അവസാനത്തോടെ, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹന നിർമ്മാതാക്കളും മറ്റ് വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡൽ ലൈനപ്പിൻ്റെ വിലയിൽ മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

സിട്രോണിൻ്റെ കൂപ്പെ എസ്‌യുവിയായ ബസാൾട്ടിന്റെ വിലയിൽ പുതുവർഷത്തിൽ മാറ്റം. മറ്റ്‌ വാഹന കമ്പനികൾ വില വർധന നടപ്പാക്കിയതിനു പിന്നാലെയാണ്‌ ഫ്രഞ്ച് വാഹന നിർമ്മാതാക്കളും വില കൂട്ടിയത്‌. 2024 അവസാനത്തോടെ, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹന നിർമ്മാതാക്കളും മറ്റ് വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡൽ ലൈനപ്പിൻ്റെ വിലയിൽ മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

28,000 രൂപ വരെയാണ്‌ സിട്രോൺ ബസാൾട്ടിൻ്റെ വില വർദ്ധിപ്പിച്ചിരിക്കുന്നത്‌. 1.2-ലിറ്റർ ടർബോ-പെട്രോൾ MT പ്ലസ്, 1.2-ലിറ്റർ ടർബോ-പെട്രോൾ AT പ്ലസ് വേരിയൻ്റുകൾക്ക് വിലവർധന ബാധകമാണ്. എൻട്രി ലെവൽ 1.2 ലിറ്റർ പെട്രോൾ എംടി യു വേരിയൻ്റിന് 26,000 രൂപയാണ്‌ വർധിക്കുന്നത്‌.

1.2-ലിറ്റർ ടർബോ-പെട്രോൾ MT മാക്‌സ്, 1.2-ലിറ്റർ ടർബോ-പെട്രോൾ MT മാക്‌സ് ഡ്യുവൽ-ടോൺ വേരിയൻ്റുകളുടെ വില 21000 രൂപ വരെ വർദ്ധിച്ചു. കൂപ്പെ എസ്‌യുവിയുടെ 1.2 ടർബോ-പെട്രോൾ എടി മാക്‌സ്, 1.2 ടർബോ-പെട്രോൾ എടി മാക്‌സ് ഡ്യുവൽ ടോൺ വേരിയൻ്റുകൾക്ക് 17,000 രൂപയും കൂടിയിട്ടുണ്ട്.

ബസാൾട്ടിന്‌ 8.25 ലക്ഷം രൂപ മുതലാണ്‌ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്‌. ഏറ്റവും ഉയർന്ന മോഡലിന്‌ 14 ലക്ഷം രൂപയാണ്‌ എക്സ്-ഷോറൂം വില.

Latest