Connect with us

First Gear

സിട്രോണ്‍ സി3 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ കാറുകള്‍ക്കെതിരെ ഈ മോഡല്‍ മത്സരിക്കും. പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്.

2023ന്റെ രണ്ടാം പകുതിയില്‍ വാഹനത്തിന്റെ വിപണി ലോഞ്ച് നടക്കും. പുതിയ സിട്രോണ്‍ എസ്യുവിയുടെ ഡിസൈനും സ്‌റ്റൈലിംഗും സി3 ഹാച്ച്ബാക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. സി3 എയര്‍ക്രോസിന് ഏകദേശം 4.3 മീറ്റര്‍ നീളമുണ്ട്. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്.

പുതിയ സിട്രോണ്‍ എസ്യുവിയില്‍ 110 ബിഎച്ച്പിക്കും 190 എന്‍എമ്മിനും പര്യാപ്തമായ 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണുള്ളത്. പുതിയ സി3 എയര്‍ക്രോസിന് ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിയര്‍ വ്യൂ കാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) ഉള്ള എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) തുടങ്ങിയവ ഉണ്ടായിരിക്കും.

 

 

Latest