Connect with us

National

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സി.ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു

ട്രേഡ് യൂണിയനുകളെ സംയുക്തമായി അണിചേര്‍ത്ത് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും എ.ആര്‍ സിന്ധു

Published

|

Last Updated

ന്യൂഡല്‍ഹി| ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് സി.ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു പിന്തുണ അറിയിച്ച് രംഗത്തുവന്നു. ട്രേഡ് യൂണിയനുകളെ സംയുക്തമായി അണിചേര്‍ത്ത് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും നാളെ ഹരിയാനയില്‍ നിന്നുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തുമെന്നും എ.ആര്‍ സിന്ധു വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ സമരത്തെ നിസ്സാരവല്‍ക്കരിക്കുവാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ഈ പ്രവണത അനുവദിച്ചു നല്‍കിയാല്‍ എല്ലാ നിയമങ്ങളെയും ഇത് ബാധിക്കുമെന്നും എ.ആര്‍ സിന്ധു പറഞ്ഞു.

എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന സ്മൃതി ഇറാനിക്ക് ഈ വിഷയത്തില്‍ മൗനമാണുള്ളതെന്നും സിന്ധു കുറ്റപ്പെടുത്തി.

 

 

 

 

 

 

 

 

Latest