Connect with us

Kerala

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി; ജാമ്യ വ്യവസ്ഥയില്‍ വിട്ടയച്ചു

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രണ്ടാമത്തെ പീഡന കേസില്‍ ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും വ്യവസ്ഥയില്‍ വിട്ടയച്ചു

Published

|

Last Updated

തിരുവനന്തപുരം |  ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ ചോദ്യം ചെയ്യലിന് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ ഒപ്പിടാനാണ് ഹാജരായത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രണ്ടാമത്തെ പീഡന കേസില്‍ ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും വ്യവസ്ഥയില്‍ വിട്ടയച്ചു. ഇയാളുടെ ഒരു കേസിന്റെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്.

അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹരജി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തത്.