Kerala
സിവിക് ചന്ദ്രന്‍ കേസ്: വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുടെ ട്രാന്‍സ്ഫറിന് സ്റ്റേ
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കൊച്ചി | സിവിക് ചന്ദ്രന്‍ കേസിലെ ജഡ്ജിയുടെ ട്രാന്‍സ്ഫറിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, മൊഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‌ടെതാണ് ഉത്തരവ്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥലം മാറ്റത്തില്‍ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ചായിരുന്നു നടപടി.
സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാര്‍മര്‍ശം. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.