Connect with us

National

സിവില്‍ സര്‍വീസ് പരീക്ഷ: ശ്രുതി ശര്‍മ്മക്ക് ഒന്നാം റാങ്ക്; ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികള്‍

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്

Published

|

Last Updated

ന്യൂഡല്‍ഹി | സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നാല് റാങ്കില്‍ വനിതകള്‍. ശ്രുതി ശര്‍മ്മക്ക് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വര്‍മ്മയും നേടി. യോഗ്യത പട്ടികയില്‍ ആകെ 685 ഉദ്യോഗാര്‍ഥികളാണുള്ളത്.

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

Latest