Connect with us

Kerala

സിവില്‍ സപ്ലൈസ് വില വര്‍ധന: പഠിക്കാന്‍ മൂന്നംഗ സമിതി

15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സപ്ലൈകോയുടെ പുനസ്സംഘടനയും സമിതി പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം | സിവില്‍ സപ്ലൈസിലെ വിലവര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഭക്ഷ്യവകുപ്പ് സെക്രട്ടറി, സപ്ലൈകോ സി എം ഡി, ആസൂത്രണ ബോര്‍ഡ് അംഗം എന്നിവര്‍ സമിതിയിലുണ്ട്. സപ്ലൈകോയുടെ പുനസ്സംഘടനയും സമിതി പരിഗണിക്കും.

ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗ ത്തിന്റെതാണ് തീരുമാനം. സപ്ലൈകോ മാനേജ്‌മെന്റും സിവില്‍ സപ്ലൈസ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Latest