manipur riot
ആഭ്യന്തര കലാപം: മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി
മണിപ്പൂരില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്
ഇംഫാല്‍ | സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.
1992 മണിപ്പൂര്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതല.
ആക്രമണങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ഡല്‍ഹി-ഇംഫാല്‍-ഡല്‍ഹി വിമാനം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ് ഇംഫാലില്‍ നിന്ന് മടങ്ങിയത്.
അക്രമം രൂക്ഷമായ മണിപ്പൂരില്‍ നിന്ന് ഇതുവരെ 23,000 സാധാരണക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണവും നടക്കുന്നുണ്ട്.