Connect with us

From the print

തളിപ്പറമ്പ് വഖ്ഫ് ഭൂമിയിൽ അവകാശവാദം: കോളജ് സത്യവാങ്മൂലം ആയുധമാക്കി നരിക്കോട്ട് ഇല്ലം; ഭൂമി ജുമുഅത്ത് പള്ളിയുടേതല്ലെന്നായിരുന്നു സർ സയ്യിദ് കോളജ് മാനേജ്മെന്റിന്റെ സത്യവാങ്മൂലം

കഴിഞ്ഞ മാസം 20ന് കോളജ് മാനേജ്‌മെന്റായ കണ്ണൂർ ജില്ലാ മുസ്‌ലിം മാനേജ്‌മെന്റ്അസ്സോസിയേഷൻ (സി ഡി എം ഇ എ) പ്രസിഡന്റ്അഡ്വ. മഹ്‌മൂദാണ് തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ നിന്ന് 1967ൽ പാട്ടത്തിനു വാങ്ങിയ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം നൽകിയത്

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സർ സയ്യിദ് കോളജ് മാനേജ്‌മെന്റ്ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ആയുധമാക്കി തളിപ്പറമ്പ് ജുമുഅത്ത് പള്ളി വഖ്ഫ് ഭൂമിയിൽ അവകാശവാദമുന്നയിച്ച് നരിക്കോട്ട് ഇല്ലം.

കഴിഞ്ഞ മാസം 20ന് കോളജ് മാനേജ്‌മെന്റായ കണ്ണൂർ ജില്ലാ മുസ്‌ലിം മാനേജ്‌മെന്റ്അസ്സോസിയേഷൻ (സി ഡി എം ഇ എ) പ്രസിഡന്റ്അഡ്വ. മഹ്‌മൂദാണ് തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ നിന്ന് 1967ൽ പാട്ടത്തിനു വാങ്ങിയ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം നൽകിയത്. ഭൂമി തളിപ്പറമ്പ് ജുമുഅത്ത് പള്ളിയുടേതല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നരിക്കോട്ട് ഇല്ലത്തെ ഇപ്പോഴത്തെ തലമുറ, ഭൂമി വഖ്ഫല്ലെന്നും ഇല്ലത്തിന്റേതാണെന്നും അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. തളിപ്പറമ്പിൽ സർ സയ്യിദ് കോളജ് നിലനിൽക്കുന്നതുൾപ്പെടെ 600 ഏക്കർ വഖ്ഫ് ഭൂമി തങ്ങളുടെതാണെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ വാദം. ഇതോടെ ഈ തർക്കം മുനമ്പം പോലെ സങ്കീർണമാകുമോയെന്ന ആശങ്ക ഉയർന്നു.
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായതിനു പിന്നാലെ കോളജ് മാനേജ്‌മെന്റ്മലക്കം മറിഞ്ഞെങ്കിലും പ്രശ്നം കെട്ടടങ്ങിയില്ല. വ്യാജ സത്യവാങ്മൂലം നൽകിയ മാനേജ്‌മെന്റും മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന മുസ്‌ലിം ലീഗും പ്രതിരോധത്തിലായ സാഹചര്യത്തിലാണ്. സത്യവാങ്മൂലത്തിൽ സംഭവിച്ചത് മാനേജ്‌മെന്റ്അഭിഭാഷകരുടെ “ക്ലറിക്കൽ മിസ്റ്റേക്കാ’ണെന്ന് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്അബ്ദുൽ കരീം ചേലേരി വാദിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ, ഭൂമി പള്ളിയുടേതല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു സി ഡി എം ഇ എയുടെ വാദം. സത്യവാങ്മൂലത്തിൽ ഒന്നിലധികം സ്ഥലത്ത് ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് മാനേജ്‌മെന്റ്പറയുമ്പോഴാണ് പൊള്ളയായ ഈ അവകാശവാദം.
ലീഗിൽ സമ്മർദം

അതിനിടെ, വ്യാജ സത്യവാങ്മൂലം നൽകി സമൂഹമധ്യത്തിൽ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ ലീഗ് നേതാക്കൾക്കെതിരെ നടപടിക്ക് സമ്മർദം കടുത്തു. കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ അള്ളാംകുളം മഹ്‌മൂദിനും സി ഡി എം ഇ എയിലെ ഭാരവാഹികൾക്കുമെതിരെ കടുത്ത നടപടി വേണമെന്നാണ് പാർട്ടിയിൽ ആവശ്യമുയരുന്നത്. ഒരു ഭാഗത്ത് വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ വലിയ സമ്മേളനം നടത്തുകയും മറുഭാഗത്ത് വഖ്ഫ് കൈയേറാൻ കൂട്ടുനിൽക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന ലീഗ് നിലപാട് ഇരട്ടത്താപ്പാണെന്നും വിമർശമുയർന്നുകഴിഞ്ഞു.

സർസയ്യിദ് കോളജ് നിൽക്കുന്ന 25 ഏക്കർ ഭൂമിയും ജുമാഅത്ത് പള്ളിയിൽ നിന്ന് 2885/ 1973 നമ്പർ ആധാരപ്രകാരം പാട്ടത്തിനു വാങ്ങി ഹോസ്റ്റലുണ്ടാക്കിയ രണ്ട് ഏക്കർ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് വാദിച്ച് നാല് വർഷം മുമ്പേ വഖ്ഫ് ബോർഡിലും ട്രൈബ്യൂണലിലും സർ സയ്യിദ് കോളജ് മാനേജ്‌മെന്റ്‌തോറ്റിരുന്നു. ഭൂമി പള്ളിയുടേതാണെന്ന് കോടതി വധിച്ചിരുന്നു. എന്നാൽ, ഇതേ നിലപാടാണ് 25 ഏക്കർ ഭൂമിയുടെ കാര്യത്തിൽ കോളജ് മാനേജ്‌മെന്റ്ഹൈക്കോടതിയിലും സ്വീകരിച്ചത്. 1967ലെ 204 നമ്പർ ലീസ് ആധാര പ്രകാരമാണ് തളിപ്പറമ്പ് ജുമാഅത്ത് പള്ളിയിൽ നിന്ന് സർ സയ്യിദ് കോളജ് മാനേജ്‌മെന്റ്25 ഏക്കർ വഖ്ഫ് ഭൂമി, വർഷത്തിൽ ഏക്കറിന് അഞ്ച് രൂപ പ്രകാരം പാട്ടത്തിനു വാങ്ങിയത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്