Connect with us

ELDOSE KUNNAPPILLI

കരിങ്കൊടി പ്രതിഷേധത്തില്‍ സംഘര്‍ഷം; എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എക്കെതിരെ കൈയ്യേറ്റം നടന്നതായി പരാതി

പെരുമ്പാവൂരില്‍ നവകേരള ബസ്സിനു നേരെ ഷൂ എറിയുകയും ചെയ്തു.

Published

|

Last Updated

കൊച്ചി | നവകേരള യാത്രക്കിടെ പ്രതിഷേധത്തിനിടെ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കൈയ്യേറ്റം നടന്നതായി പരാതി. എം എല്‍ എയുടെ ഡ്രൈവര്‍ അഭിജിത്തിനും മര്‍ദനമേറ്റു.

നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എം എല്‍ എയെ കൈയ്യേറ്റം ചെയ്തത്. ഡി വൈ എഫ് ഐക്കാരാണ് മര്‍ദിച്ചതെ ന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിയും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സതേടി.

യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ നവകേരള ബസ്സിനു നേരെ വിവിധ സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു. പെരുമ്പാവൂരില്‍ ബസ്സിനു നേരെ  ഷൂ എറിയുകയും ചെയ്തു. പെരുമ്പാവൂരിലും കോതമംഗലത്തും കരിങ്കൊടി കാണിച്ചതു സംഘര്‍ഷത്തിനു കാരണമായി.

 

Latest