Kerala
വോട്ടെണ്ണലിനിടെ കുന്ദമംഗലം ഗവണ്‍മെന്റ് കോളജില്‍ സംഘര്‍ഷം; തിരഞ്ഞെടുപ്പ് വീണ്ടും നടത്തും
സംഘര്‍ഷത്തെതുടര്‍ന്ന് കോളജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് | കുന്ദമംഗലം ഗവണ്‍മെന്റ് കോളജില്‍ കോളജി യൂനിയന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് കോളജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞുവെന്ന് കെഎസ്‌യു ആരോപിച്ചു . സംഘര്‍ഷത്തെതുടര്‍ന്ന് ഫലപ്രഖ്യാപനം നിര്‍ത്തിവെക്കുകയായിരുന്നു