sfi march
എസ് എഫ് ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നു
ഉന്നത വിദ്യാഭ്യാസ രംഗം ഗവര്‍ണര്‍ കാവിവ ത്ക്കരിക്കു ന്നുവെന്നാരോപിച്ചാണ് എസ് എഫ് ഐയുടെ മാര്‍ച്ച്.
തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘ ര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം ഗവര്‍ണര്‍ കാവിവ ത്ക്കരിക്കു ന്നുവെന്നാരോപിച്ചാണ് എസ് എഫ് ഐയുടെ മാര്‍ച്ച്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടികടന്നു രാജ്ഭവന്റെ ഗേറ്റിനു മുന്നിലെത്തി. എസ് എഫ് ഐ സെക്ര ട്ടറി ആര്‍ഷോ, പ്രസിഡന്റ് അനുശ്രീ എന്നിവരടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിവിധ സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍ എസ് എസ് നോമിനികളെ പരിഗണി ക്കുന്ന തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തിയതിന്റെ ഭാഗമായാണ് എസ് എഫ് ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്.
---- facebook comment plugin here -----