Connect with us

Kannur

കണ്ണൂർ ഉരുപ്പംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; വെടിയൊച്ച കേട്ടതായി നാട്ടുകാർ

സ്ഥിരമായി മാവൊയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയാണ് ഉരുപ്പംകുറ്റി.

Published

|

Last Updated

കണ്ണൂർ | കണ്ണൂരിൽ വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. ഉയ്യൻ കുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ വെടിവെപ്പുണ്ടായത്. പല തവണ മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.

രാവലെ ഒൻപതിനും ഒൻപതരക്കും ഇടയിലാണ് ആദ്യം വെടിയൊച്ച കേട്ടത്. തുടർന്ന് മുക്കാൽ മണിക്കൂറോളം നേരം വെടിയൊച്ച കേട്ടുവെന്നും നാട്ടുകാർ പറയുന്നു. ഉരുപ്പംകുറ്റി മേഖലയിലേക്കുള്ള റോഡുകൾ അടച്ചിട്ടുണ്ട്. വലിയ പോലീസ് സാന്നിധ്യവും സ്ഥലത്തുണ്ട്.

സ്ഥിരമായി മാവൊയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയാണ് ഉരുപ്പംകുറ്റി. കർണാടക, വയനാട് ജില്ലകളുടെ അതിർത്തിപ്രദേശം കൂടിയാണിത്.

Latest