Kerala
കല്ലടി എംഇഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്കേറ്റു
ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും ചേരി തിരിഞ്ഞ് തമ്മില്‍ത്തല്ലുകയായിരുന്നു
പാലക്കാട് | മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും ചേരി തിരിഞ്ഞ് തമ്മില്‍ത്തല്ലുകയായിരുന്നു.
സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പോലിസെത്തി ലാത്തി വീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് ഉച്ചയ്ക്കു ശേഷം അധികൃതര്‍ അവധി പ്രഖ്യാപിച്ചു.
---- facebook comment plugin here -----