Connect with us

Kerala

ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; ഗുരുതര പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശ നിലയിൽ ആകാൻ ഇടയാക്കിയത്

Published

|

Last Updated

ഇടുക്കി | ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരുക്ക് ഏറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.

ഒരാഴ്‌ച മുൻപാണ് ചക്കകൊമ്പനു മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പിൻ ഭാഗത്തു ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അവശ നിലയിൽ ആയ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെ വന മേഖലയിൽ വീണു.

വനം വകുപ്പ് വെറ്റിനറി സംഘം മുറിവാലന് പഴുപ്പ് കുറയുന്നതിന് ആൻ്റിബയോടിക്ക് അടക്കം നൽകി. കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശ നിലയിൽ ആകാൻ ഇടയാക്കിയത്. ചക്ക കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ ഇടക്കിടെ ഉണ്ടാകാറുണ്ട്. ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.

Latest