National
ബൈക്ക് റാലിക്കിടെയുണ്ടായ സംഘര്‍ഷം; ഒഡീഷയിലെ സാംബപ്ലൂരില്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തു
ജില്ലയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തി.

സംബല്‍പൂര്‍|ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ 10 മുതല്‍ 48 മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.ഏപ്രില്‍ 12-ന് ഹനുമാന്‍ ജയന്തിക്ക് സംഘടിപ്പിച്ച ബൈക്ക് റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തലത്തിലാണ് തീരുമാനം.
ജില്ലയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാനുള്ള കഴിവുണ്ട്. ഇത് സംബാല്‍പൂരിലെ പൊതു വികാരത്തെ തടസ്സപ്പെടുത്തുമെന്ന് ഉത്തരവില്‍ പറയുന്നു.
സംബാല്‍പൂരിലെ സമധാനം തകര്‍ക്കുന്നതിനും സൗഹാര്‍ദ്ദം പുനഃസ്ഥാപിക്കുന്നതിനും മുകളില്‍ സൂചിപ്പിച്ച മാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉത്തരവെന്നും ഭരണകൂടം അറിയിച്ചു.
അതേസമയം, കേസെടുത്ത് ഇതുവരെ 40 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.