Kerala
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
36,000 ത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
കോഴിക്കോട് | ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം.
കള്ളവോട്ട് ആരോപണത്തിനെ തുടര്‍ന്നാണ് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്.
വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.പറയഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എം കെ രാഘവന്‍ എം പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.
കോണ്‍ഗ്രസ് പാനലും സി പി എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു. 36,000 ത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.