National
ഷാഹി ജമാ മസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; പോലീസ് വെടിവെപ്പില്‍ മൂന്ന് മരണം
മുഗളന്മാര്‍ പള്ളി പണിയുന്നതിനായി ക്ഷേത്രം തകര്‍ത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്താന്‍ ജില്ലാകോടതി ഉത്തരവിടുകയായിരുന്നു
ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്ന് മരണം. നവേദ്, നയീം (28), മുഹമ്മദ് ബിലാല്‍ അന്‍സാരി (25) എന്നിവരാണ് മരിച്ചത്.സര്‍വേ നടത്താനെത്തിയ അഭിഭാഷക കമീഷനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്
മുഗളന്മാര്‍ പള്ളി പണിയുന്നതിനായി ക്ഷേത്രം തകര്‍ത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്താന്‍ ജില്ലാകോടതി ഉത്തരവിടുകയായിരുന്നു.നിർമ്മിച്ചതാണെന്ന വാദത്തിൽ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ജില്ലാകോടതി ഉത്തരവിട്ടിരുന്നു. തർക്കസ്ഥലത്ത് രണ്ടാമത്തെ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണർ എത്തിയപ്പോഴാണ് ജനം തടിച്ചുകൂടിയത്. കോടതി നിയോഗിച്ച കമ്മീഷണറും മറ്റ് ആറ് അംഗങ്ങളുമുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്കെത്തിയത്. സര്‍വേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സര്‍വേ നടത്താനെത്തിയവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് ആരോപിച്ചു
അതേ സമയം, സര്‍വേ സംഘത്തോടൊപ്പം ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. നവംബര്‍ 19ന് ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പള്ളിയുടെ സര്‍വേക്ക് കളമൊരുങ്ങിയത്.