Connect with us

youth congress march

ആലപ്പുഴയില്‍ യൂത്ത്‌ കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

കലക്ടറേറ്റ് വളപ്പിലേക്ക് ചാടികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Published

|

Last Updated

ആലപ്പുഴ | സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ആലപ്പുഴ കലക്ടറേറ്റിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ചാടി കടന്ന് കലക്ടറേറ്റ് വളപ്പിലേക്ക് പ്രവേശിച്ച ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസുമായി പ്രവര്‍ത്തകര്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഉച്ചക്ക് 12.30ടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി കലക്ടറേറ്റ് പരിസരത്തേക്ക് എത്തിയത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ഇതിനിടെ ഏതാനും പേര്‍ കലക്ടറേറ്റ് മതില്‍ചാടി കടന്ന് പ്രതീകാത്മകമായി കെ റെയില്‍ സര്‍വേ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest