Connect with us

National

ഛത്തിസ്ഗഢിലെ ബിജാപുരില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ചോട്ടെ തുംഗലി വനത്തിനു സമീപത്തുണ്ടായ ഏറ്റുമുട്ടലിലാണ് നാല് മാവോയിസ്റ്റുകളെയും വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Published

|

Last Updated

ബീജാപുര്‍ (ഛത്തിസ്ഗഢ്) | ഛത്തിസ്ഗഢിലെ ബിജാപുരില്‍ നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ജംഗ്ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ വധിക്കപ്പെട്ടത്. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡി ആര്‍ ജി) സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും (സി ആര്‍ പി എഫ്) നടത്തിയ വെവ്വേറെ നീക്കങ്ങള്‍ക്കിടെയാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്.

ചോട്ടെ തുംഗലി വനത്തിനു സമീപത്തുണ്ടായ ഏറ്റുമുട്ടലിലാണ് നാല് മാവോയിസ്റ്റുകളെയും വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇന്നലെ കന്‍കര്‍ മേഖലയിലെ കൊയലിബേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അല്‍പരസ് വനത്തില്‍ ഡി ആര്‍ ജി സേനയും മാവോയിസ്റ്റുകളും തമ്മില്‍ 20 മിനുട്ടോളം നീണ്ട ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച ബിജാപുരിലെ മിര്‍തുറില്‍ തിരച്ചിലിനു പോയ സംഘത്തിലെ ഒരു സൈനികന്‍ ഐ ഇ ഡി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest