Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍'; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ശ്രീനഗര്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഏറ്റുമുട്ടല്‍

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ശ്രീനഗര്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഏറ്റുമുട്ടല്‍

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ശ്രീനഗറില്‍ എത്തുന്നത്. യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

Latest