National
ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍; ലശ്കര്‍ ഇ ത്വയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു
ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അടുത്തിടെ മറ്റൊരു ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളാണെന്നന്നും കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കൂട്ടിച്ചേര്‍ത്തു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലശ്കര്‍-ഇ-ത്വയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. നൗപോറ സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബാസ്‌കുചാന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു.
ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അടുത്തിടെ മറ്റൊരു ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളാണെന്നന്നും കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കൂട്ടിച്ചേര്‍ത്തു