Connect with us

National

ജമ്മുകശ്മീരിലെ ഏറ്റ്മുട്ടല്‍; ഭീകരര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് സുരക്ഷാ സേന

ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സി ആര്‍ പി എഫും സംയുക്തമായാണ് തിരച്ചില്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമിലും രജൗറിയിലും ഭീകരര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് സുരക്ഷാ സേന.കുല്‍ഗാമിലെ ചിന്നിഗാമില്‍ വീടിനകത്ത് ബങ്കറുകളുണ്ടാക്കിയാണ് ഭീകരര്‍ ഒളിവില്‍ കഴിഞ്ഞത്. പ്രദേശത്തുള്ള മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ അറിവുണ്ടായിയുന്നുവെന്ന് നിഗമനം.

കഴിഞ്ഞ ദിവസം കുല്‍ഗാമിലുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. കുല്‍ഗാമില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആകെ ആറ് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു.

കുല്‍ഗാമിലെ രണ്ടിടങ്ങളില്‍ ഭീകരരുടെ സാനിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രഹസ്യ ഏജന്‍സികള്‍ നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സി ആര്‍ പി എഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

 

Latest