Connect with us

National

കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്കും ഒരു പോലീസുകാരനും വീരമൃത്യു

ലഷ്കറെ ത്വയ്ബയുടെ നിഴൽ സംഘമെന്ന് കരുതപ്പെടുന്ന നിരോധിത റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

Published

|

Last Updated

ശ്രീനഗർ | കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗ് പ്രദേശത്ത് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും ഒരു പോലീസുകാരനും വീരമൃത്യു. ഒരു ആർമി കേണൽ, മേജർ, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഗഡോലെ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ കേണലിനും പൊലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ലഷ്കറെ ത്വയ്ബയുടെ നിഴൽ സംഘമെന്ന് കരുതപ്പെടുന്ന നിരോധിത റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest