National
കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
പ്രദേശത്ത് ഭീകരര്‍ ഇനിയുമുണ്ടോയെന്ന് സൈന്യം പരിശോധിക്കുകയാണ്.

ന്യൂഡല്‍ഹി| ജമ്മു കശ്മീരിലെ ഷോപിയാന്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകര്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ സെക്ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. സൈന്യത്തെ കണ്ടയുടന്‍ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം ഇതിനോട് തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ ഇനിയുമുണ്ടോയെന്ന് സൈന്യം പരിശോധിക്കുകയാണ്. ഈ ഭാഗത്ത് കൂടുതല്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം.
---- facebook comment plugin here -----