Connect with us

Goonda Attack

വിയ്യൂര്‍ ജയിലിലെ സംഘര്‍ഷം: കൊടിസുനി അടക്കം പത്തുപേര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

തൃശൂര്‍ | വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ ടി പി കേസ് പ്രതി കൊടിസുനി അടക്കം പത്തുപേരെ പ്രതിചേര്‍ത്ത് വിയ്യൂര്‍ പോലീസ് കേസെടുത്തു.

വധശ്രമം, കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്. കൊടി സുനിയാണ് അഞ്ചാം പ്രതി. ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണു ജയില്‍ ജീവനക്കാരെ തടവുകാര്‍ ആക്രമിച്ചത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ ഷത്തിലെ ത്തിയത്.

സംഘര്‍ഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ഫര്‍ണിച്ചറുകള്‍ തല്ലി തകര്‍ത്തു. ആക്രമണത്തില്‍ നാലു ജീവനക്കാര്‍ക്കാണു പരിക്കേറ്റത്.

 

Latest