Connect with us

National

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

Published

|

Last Updated

റായ്പൂർ | ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാരായൺപൂർ, ദന്തേവാഡ ജില്ലാ പോലീസിന്റെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഇതിനുപുറമെ എകെ 47 തോക്കുകളും സെൽഫ് ലോഡിംഗ് റൈഫിളുകളും മറ്റ് നിരവധി ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വൻ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഓർച്ച, ബർസൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവൽ, നെന്തൂർ, തുൽത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംയുക്ത ഓപ്പറേഷനായി പ്രത്യേക സംഘത്തെ അയച്ചിരുന്നു. നെന്തൂർ-തുൾത്തുളിക്ക് സമീപമുള്ള വനമേഖലയിൽ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.  ഉൾ വനത്തിലേക്ക്  പിൻവാങ്ങിയ അവശേഷിക്കുന്ന ഏതാനും മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.