National
രജൗരിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ സൈന്യം വളഞ്ഞു
സൈന്യത്തിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും സംയുക്ത സേന നടത്തിയ തിരച്ചിലിന് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം. ജില്ലയിലെ ബാജിമാല്‍ മേഖലയില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സേന നടത്തിയ തിരച്ചിലിന് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.
വെള്ളിയാഴ്ച രജൗരിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ബുധാലിലെ ഗുല്ലര്‍-ബെഹ്‌റോട്ട് പ്രദേശത്താണ് സംഭവം. സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.